boring vp on vp

My photo
India
sometimes,ultra COOL; sometimes ultra..ultra.. BORING!!! thats me... 3D animator by profession... i really think,pretending 'wise' is a difficult thing to maintain,so I rather prefer playing fool..

Aug 16, 2009

നിഴല്‍ വീണ ചുമരില്‍ !(something like poetry_03)

ജനലരികിലെ
ഗാര്‍ഡന്‍ വെരൈട്ടി ഇലകള്‍ക്കിടയിലൂടെ,
വെയില്‍ കടന്നു വന്നപ്പോള്‍
എന്റെ ജലച്ചായ ചിത്രങ്ങള്‍ക്ക്
നിറം നഷ്ടപ്പെട്ടു!

ദൂരെയൊരു മഞ്ഞക്കിളി
കറിവേപ്പില ചില്ലയില്‍
പാട്ട് തുടങ്ങിയപ്പോള്‍ തന്നെ,
എനിക്കെന്റെ സംഗീതവും!

അറിയില്ലെനിക്കിപ്പോഴും
എന്നഹംഭാവം
നഷ്ടമായതെവിടെന്നു!

നിന്‍ പിന്‍ കഴുത്തിലെ
കുഞ്ഞിളം മുടിയില്‍?
കീഴ്ചുണ്ടില്‍ പൊടിഞ്ഞ
ചൂടുള്ള ചോരയില്‍?
അതോ,നീ തുറന്നിട്ട നിന്‍
ജാലക പഴുതിലെ നിഴല്‍ വീണ ചുമരില്‍?

this one written at 2000-01

4 comments:

  1. I'm sure that these are FULL-BOILED.
    :)

    ReplyDelete
  2. അവസാന 6 വരി വേണ്ടായിരുന്നുവെന്ന് തോന്നി.

    ReplyDelete
  3. thakarkkukayaanalle?

    ReplyDelete
  4. thank u for the comments,buddies!

    ReplyDelete